കോഴഞ്ചേരി: വാളയാർ സംഭവം സി.ബി.ഐ അന്വേഷിക്കുക, കുടുംബത്തിന് നഷ്ടപരിഹാരത്തുക ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എം. എസ് മിനിസിവിൽ സ്റ്റേഷന് മുന്നിൽ ധർണ്ണ നടത്തി.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.കെ.ബിന്ദു ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി പി.സുരേഷ്, യൂണിയൻ പ്രസിഡന്റ് മധു പനംതോപ്പ്, യൂണിയൻ സെക്രട്ടറി കുറുന്താർ നാരായണൻ, രാധസോമൻ, കെ.അശോകൻ, ഗോപിനാഥൻ, ലേഖാ രാധാകൃഷ്ണൻ, യൂണിയൻ ഖജാൻജി കെ.സോമൻ, എം.എഫ് യൂണിയൻ സെക്രട്ടറി ജഗദമ്മ, പി.കെ.ഗോപി, എം.ബി. ശ്രീകുമാർ എന്നിവർ സംസാരിച്ചു.