02-bch
കേരള ആരോഗ്യ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജിൽ നടന്ന ലാക്ടേഷണൽ കൗൺസിലിംഗ് പരിശീലനപരിപാടി

തിരുവല്ല : മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിനായി ഇൻഡ്യൻ അക്കാദമി ഒഫ് പീഡിയാട്രിക്ക്‌സ്, നാഷണൽ നിയോനേറ്റൽ ഫോറം പത്തനംതിട്ട ഘടകങ്ങളുടെയും ഡയറക്ട്രേറ്റ് ഒഫ് ഹെൽത്ത് സർവീസസിന്റെയും ഡിപ്പാർട്ട്‌മെന്റ് ഒഫ് നിയോനേറ്റൽ ആൻഡ് ചൈൽഡ് ഹെൽത്തിന്റെയും കേരള ആരോഗ്യ സർവകലാശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ലാക്ടേഷണൽ കൗൺസലിംഗ് പരിശീലനപരിപാടി നടത്തി. ജില്ലയിലെ നഴ്‌സുമാർക്കായി നടന്ന പരിശീലനപരിപാടിയ്ക്ക് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി വേദിയായി. പീഡിയാട്രീഷ്യൻ ഡോ.ടി.യു സുകുമാരൻ മുഖ്യപ്രഭാഷണം നടത്തിയ ഉദ്ഘാടന ചടങ്ങിൽ ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രി അസോസോയേറ്റ് ഡയറക്ടർ ഡോ.ജോൺ വല്യത്ത്,മെഡിക്കൽ സൂപ്രണ്ട്,ഡോ.ഗിരിജാ മോഹൻ, പീഡിയാട്രിക്ക്‌സ് വിഭാഗം മേധാവി ഡോ.വിജയകുമാർ,നിയോനേറ്റൽ വിഭാഗം മേധാവി ഡോ.മിനു തോമസ് എന്നിവർ സംസാരിച്ചു. 20നഴ്‌സുമാർ പങ്കെടുത്ത പരിശീലനപരിപാടിയിൽ ഡോ.സുമിതാ അരുൺ,ഡോ.സൂസൻ ജോൺ, ഡോ.ശാന്തി, ഡോ.നീതു മോഹൻദാസ്,ഡോ.രേഖാ മുരിക്കൻ,സിസ്റ്റർ ജോളി റിനു എന്നിവർ ക്ലാസുകൾ നയിച്ചു.