തിരുവല്ല: എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ ചട്ടമ്പിസ്വാമി അനുസ്മരണ സമ്മേളനവും പ്രതിഭാ സംഗമവും നാളെ നടക്കും. മുത്തൂർ ശ്രീഭദ്ര ഓഡിറ്റോറിയത്തിൽ രാവിലെ 10ന് നടക്കുന്ന സമ്മേളനം മുൻ എം.പി എൻ. പീതാംബരക്കുറുപ്പ് ഉദ്ഘാടനം ചെയ്യും. താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡി. അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് ആർ.മോഹൻകുമാർ, സെക്രട്ടറി ജെ. ശാന്തസുന്ദരൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് പ്രതിഭാ സംഗമം നടക്കും.