ചെങ്ങന്നൂർ: കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠത്തിലെ പ്രതിഷ്ഠാ വാർഷികവും ശിവബോധാനന്ദ സ്വാമിയുടെ 53-ാംമത് ജന്മദിനാഘോഷവും നവംബർ 3,4 തീയതികളിൽ നടക്കും. 3ന് രാവിലെ സുജിത് തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിൽ ഗണപതിഹോമം, കലശം, ശ്രീചക്രപൂജ എന്നിവ നടക്കും. സമാപന ദിനമായ 4ന് രാവിലെ 9.30ന് പൊതുസമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ ചെയർമാൻ ബി. സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. എം.എൽ.എ മാരായ സജിചെറിയാൻ, ആർ. രാജേഷ്, ഗുരുവായൂർ സായി സഞ്ജീവനി ട്രസ്റ്റ് പ്രസിഡന്റ് സ്വാമി ഹരിനാരായണൻ, അയ്യപ്പസേവാ സംഘം പ്രസിഡന്റ് അഡ്വ. ഡി. വിജയകുമാർ, എൻ.എസ്.ബി.ആർ സംസ്ഥാന കമ്മിറ്റി അംഗം കൃഷ്ണകുമാർ, അഡ്വ. ജോർജ്ജ് തോമസ്, പി.എം തോമസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബീനാ മാത്യു, മഹേന്ദ്രദാസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ കൺവീനർ ബൈജു അറുകുഴി സ്വാഗതവും ആശ്രമസമിതി പ്രസിഡന്റ് സുരേഷ് മുടിയൂർക്കോണം നന്ദിയും പറയും.