തിരുവല്ല: യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറിയായിരുന്ന നന്ദൻ മഞ്ഞാടിയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ യൂത്ത് കോൺഗ്രസ് കാരുണ്യ പദ്ധതിക്ക് തുടക്കം കുറിച്ചു. അനുസ്മരണ സമ്മേളനവും കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥ് നിർവഹിച്ചു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിശാഖ് വെൺപാല അദ്ധ്യക്ഷത വഹിച്ചു. കാരുണ്യ പദ്ധതിയുടെ ഭാഗമായി തിരുവല്ല ഗവ.ആശുപത്രി പാലിയെറ്റിക് കെയറിന് നാല് വീൽ ചെയറുകൾ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ.അജയ് മോഹനു കൈമാറി. കെ.പി.സി.സി നിർവാഹാക സമിതിയംഗം പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, കേരളാ കോൺഗ്രസ് (ജോസ് )സംസ്ഥാന സെക്രട്ടറി ജോസഫ് എം.പുതുശേരി, സതീഷ് ചാത്തങ്കേരി, റോബിൻ പരുമല,ആർ.ജയകുമാർ,എം.സലീം,റെജി തോമസ്,അഖിൽ ഓമനക്കുട്ടൻ,രാജേഷ് ചാത്തങ്കേരി,സെബാസ്റ്റിൻ കാടുവെട്ടൂർ, നെബു കോട്ടയ്ക്കൽ, ബിജിമോൻ ചാലക്കേരി എന്നിവർ പ്രസംഗിച്ചു.