ഇലവുംതിട്ട: ചന്ദനക്കുന്ന് എസ്.എം.എസ്.ഗവ.യു.പി സ്കൂളിൽ നടന്ന ഉപജില്ല ശ്രദ്ധ മികവിലേക്ക് ഒരു ചുവട് ഉദ്ഘാടനം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ ഉദ്ഘാടനം ചെയ്തു. മെഴുവേലി പഞ്ചായത്ത് പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണകുറുപ്പ് അദ്ധ്യക്ഷ വഹിച്ചു. ആറൻമുള ഉപജില്ലാ വിദ്യാഭ്യസ ഓഫീസർ ടി.പി രാധാകൃഷ്ണൻ സ്വാഗതവും, ബ്‌ളോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പിങ്കി ശ്രീധരൻ,പ്രൊഫ.ഡി പ്രസാദ്, വി.വിനോദ് എന്നിവർ സംസാരിച്ചു,ഹെഡ്മിസ്ട്രസ് സിന്ധു ഭാസ്‌കർ കൃതജ്ഞത പറഞ്ഞു.തുടർന്ന് അദ്ധ്യാപകർക്കായി നടന്ന പരിശീന പരിപാടി ഡയറ്റ് ഫാക്കൽറ്റി ഡോ.ശുഭനേതൃത്വം നൽകി.