02-prathickshadam

പ​ത്ത​നം​തിട്ട : ആർ.സി.ഇ.പി കരാറിൽ ഒപ്പിടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചും കാർഷിക മേഖലയോടുള്ള അവഗണനയ്‌ക്കെതിരെയും സ്വതന്ത്ര കർഷക സംഘം പത്തനംതിട്ടയിൽ സംഘടിപ്പിച്ച കർഷക പ്രതിഷേധ കൂട്ടായ്മ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ബീമാപ്പള്ളി റഷീദ് ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് എം.മുഹമ്മദ് സാലി അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ഇ.അബ്ദുൽ റഹ്മാൻ, മുസ്​ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.എം.ഹമീദ്, സമദ് മേപ്പുറത്ത്, സലിം ബാവ, മീരാണ്ണൻ മീര, കെ.എം.സലിം, അബ്ദുൽകരീം തെക്കേത്ത്, അബ്ദുൽ മുത്തലിബ്, ഉനൈസ് ഊട്ടുകുളം, നിയാസ് റാവുത്തർ, മുഹമ്മദ് അൻസാരി, ഹൻസാലാ മുഹമ്മദ്, നിസാർ നൂർ മഹൽ, എൻ.എ.നൈസാം, അൻസാരി മന്ദിരം,നൗഷാദ് റാവുത്തർ, തൗഫീഖ് കൊച്ചുപറമ്പിൽ, കെ.പി നൗഷാദ്,കെ.എം. രാജ,ഷാനവാസ് അലിയാർ,ബിസ് മില്ലാഖാൻ,സുനിൽ വള്ളംകുളം, എംബ്രയിൽ ബഷീർ, മൂസ താക്കര,സജീർ പെരുനാട്,നൈസാം മുഹമ്മദ് എന്നിവർ സംസാരിച്ചു.