accident
മല്ലപ്പള്ളി ടൗണിലെ വൺവേയിൽ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച നിലയിൽ

മല്ലപ്പള്ളി: ടൗണിൽ ടിപ്പറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റു. സ്‌കൂട്ടർ ഓടിച്ചിരുന്ന ചെങ്ങരൂർ തെക്കേപറമ്പിൽ ജോയ് മോൻ (62) ആണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 11.30നായിരുന്നു അപകടം. അതേദിശയിൽ വൺവേയിൽ സിഗ്നൽ കാത്തുകിടന്ന ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനങ്ങളും ഒരുമിച്ച് മുന്നോട്ടെടുത്തപ്പോൾ ലോറിക്ക് മുന്നിലായിരുന്ന സ്‌കൂട്ടർ കാണാൻ കഴിയാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് ലോറി ഡ്രൈവർ പറഞ്ഞു. ലോറിയുടെ അടിയിലായിരുന്ന ജോയിയെ നാട്ടുകാരുടെ നേതൃത്വത്തിൽ ലോറി പിന്നോട്ടെടുത്ത് രക്ഷപെടുത്തി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് തുടർചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിന് സാരമായി പരിക്കേറ്റതിനാൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കീഴ്വായ്പ്പൂര് പൊലീസ് മേൽനടപടി സ്വീകരിച്ചു.