തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റെ സഹകരണത്തോടെ വിവാഹപൂർവ കൗൺസലിംഗ് കോഴ്സ് നടത്തി. എസ്.എൻ.ഡി.പി യോഗം അസി.സെക്രട്ടറി പി.എസ് വിജയൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ ചെയർമാൻ ബിജു ഇരവിപേരൂർ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ കൺവീനർ അനിൽ എസ്. ഉഴത്തിൽ സ്വാഗതം ആശംസിച്ചു. യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തി.വനിതാ സംഘം കൺവീനർ സുധഭായി,കുമാരി സംഘം കോർഡിനേറ്റർ ഷൈമോൾ, സൈബർസേന ചെയർമാൻ മഹേഷ് എം,കൺവീനർ അശ്വിൻ ബിജു എന്നിവർ പ്രസംഗിച്ചു. തുടർന്ന് രാജേഷ് പൊൻമല, ഡോ.ശരത് ചന്ദ്രൻ, ശൈലജ രവീന്ദ്രൻ, ഡോ.രാമകൃഷ്ണൻ, കൊടുവഴങ്ങാ ബാലകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു.