കോഴഞ്ചേരി: ജില്ല ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ശിശുദിന കലോത്സവം നടന്നു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ശ്യാംമോഹൻ ഉദ്ഘാടനം ചെയ്തു. സമിതി വൈസ് പ്രസിഡന്റ് പി.മോഹനകുമാർ അദ്ധ്യക്ഷത വഹിച്ചു. കോഴഞ്ചേരി മാർത്തോമ്മ സീനിയർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. ആനി മാത്തൻ, പ്രൊഫ.എ.കെ.ശ്രീകുമാർ, ജോ. സെക്രട്ടറി എം.എസ്.ജോൺ, കലാനിലയം രാമചന്ദ്രൻ, ഡോ.രാജഗോപാൽ, ജില്ലാ വനിതാ ഓഫീസർ കെ.ആർ.സുജാത, ശിശുക്ഷേമസമിതി അംഗം പി. രാജൻ ബാബു, ജനറൽ കൺവീനർ സി.ആർ. കൃഷ്ണക്കുറുപ്പ് ,ജോ. കൺവീനർ തോമസ് മാത്യു, ട്രഷറാർ ഭാസ്കരൻ നായർ, സെക്രട്ടറി ജി. പൊന്നമ്മ എന്നിവർ പ്രസംഗിച്ചു.