അടൂർ : നഗരസഭയിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങളുടെ 21-ാം വാർഷികം നഗരസഭ ചെയർപേഴ്സൺ ഷൈനി ബോബി ഉദ്ഘാടനം ചെയ്തു. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.ഡി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ - ഓർഡിനേറ്റർ കെ.വിധു മുഖ്യ പ്രഭാഷണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൂസി ജോസഫ്, കൗൺസിലർമാരായ ആർ.സനൽ കുമാർ, ബിന്ദു കുമാരി ജി, എസ്.ബിനു, അയൂബ്, എം.അലാവുദ്ദീൻ, അനു വസന്തൻ, മാജിത, സുനിത, ബിന്ദു.ടി, രജനി, ബിന്ദു ഹരി എന്നിവർ പ്രസംഗിച്ചു.