അടൂർ: വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി കണ്ണംകോട് സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ പെരുന്നാളിന് കൊടിയേറി .ഫാ.സി.തോമസ് അറപ്പുരയിൽ കോർ എപ്പിസ്കോപ്പ ,ഇടവക വികാരി ഫാ .ജേക്കബ്‌കോശി, സഹ വികാരി ഫാ .ജോസഫ് സാമുവേൽ എന്നിവർ സഹകാർമ്മികരായിരുന്നു. പരുമല തിരുമേനിയുടെ ഓർമ പെരുന്നാൾ ആചരണത്തിന്റെ ഭാഗമായി മൂന്നിന്മേൽ കുർബാനക്ക് ശേഷം ടൗണിലേക്ക് വിശ്വാസികൾ പ്രദക്ഷിണമായി നീങ്ങി. ട്രസ്റ്റി മോൻസി ചെറിയാൻ ,സെക്രട്ടറി ബേബിജോൺ ,ജനറൽ കൺവീനർ മാത്യു വീരപ്പള്ളി ,രെജി ഫിലിപ്പ് , അടൂർ സുഭാഷ് ,അഡ്വക്കേറ്റ് ബിജുവർഗീസ് ,ബാബു താവളത്തിൽ ,ബാബുകുളത്തൂർ എന്നിവർ നേതൃത്വം നൽകി