03bdys

പത്തനംതിട്ട : വാളയാറിലെ നീതിനിഷേധത്തിനെതിരെ ബി.ഡി.ജെ.എസിന്റെ യുവജന വിഭാഗമായ ബി.ഡി.വൈ.എസിന്റെ നേതൃത്വത്തിൽ കോന്നിയിൽ നടത്തിയ പ്രതിഷേധ ജ്വാല ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് ജി. സോമനാഥൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി സുരേഷ് തരംഗിണി, ബി.ഡി.വൈ.എസ് ജില്ലാ സെക്രട്ടറി സിജു മുളംതറ, ജില്ലാ പ്രസിഡന്റ് കൂടൽ നോബൽ കുമാർ, പഞ്ചായത്ത് പ്രസിഡന്റ് അജേഷ്, മണ്ഡലം ജനറൽ സെക്രട്ടറി പ്രകാശ് കിഴക്കുപുറം, ബി.ഡി.എം.എസ് മണ്ഡലം പ്രസിഡന്റ് സരള പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.