04-quiz
സർഗ്ഗ സംഗമത്തിൽ മിഴി എന്ന പേരിൽ തയ്യാറാക്കിയ കയ്യെഴുത്തു മാസികയുടെ പ്രകാശനം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ കെ പ്രദീപ് കുമാർ ബിന്ദു കുമാറിന് നൽകി നിർവഹിക്കുന്നു

ചിറ്റാർ: കേരളപിറവി ദിനത്തോട് അനുബന്ധിച്ച് ചിറ്റാർ പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തുതല എൽ.പി കുട്ടികൾക്ക് വേണ്ടി കമ്മ്യൂണിറ്റി ഹാളിൽ ക്വിസ് മത്സരം നടത്തി. 60 കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ സാൽവെ സിനു, ആദിൽ മുഹമ്മദ്, മാളവിക പി.എം എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പ്രശ്‌നോത്തരിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സർഗസംഗമത്തിൽ മിഴി എന്ന പേരിൽ തയാറാക്കിയ കൈയെഴുത്തു മാസികയുടെ പ്രകാശനം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ പ്രദീപ് കുമാർ ബിന്ദു കുമാറിന് നൽകി നിർവഹിച്ചു. പ്രശ്‌നോത്തരി വിജയികൾക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഓമന പ്രഭാകരന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലൈബ്രേറിയൻ പ്രേംജിത്ത് ലാൽ നടത്തി. ജെഫിൻ റോബിച്ചൻ ക്വിസ് മാസ്റ്ററായി. മനോജ്​, ഇന്ദ്രജിത്, അനീഷ് എന്നിവർ നേതൃത്വം നൽകി.