പത്തനംതിട്ട: പൂങ്കാവിൽ മിന്നലേറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 8.30 ഓടെ മഴക്കൊപ്പമുണ്ടായ മിന്നലിലാണ് അപകടം. നിരവധി വീടുകളിലെ ഉപകരണങ്ങൾക്കും, കെ.എസ്.ഇ.ബിയുടെ ട്രാൻസ്‌ഫോർമറുകൾക്കും നാശമുണ്ടായിട്ടുണ്ട്. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.