തണ്ണിത്തോട്: അടവി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായ മുണ്ടോ മൂഴിയിലെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള കെട്ടിടം പണി പൂർത്തിയായിട്ട് മാസങ്ങളായിട്ടും ഇനിയും സഞ്ചാരികൾക്കായി തുറന്ന് കൊടുക്കാൻ കഴിഞ്ഞിട്ടില്ല. ടി.ടി. പി.സി.യുടെ ഫണ്ടുപയോഗിച്ച് 75 ലക്ഷം രൂപ മുതൽ മുടക്കിൽ സംസ്ഥാന ബാബു കോർപ്പറേഷന്റെ ചുമതലയിൽ മുളയുത്പ്പന്നങ്ങൾ ഉപയോഗിച്ച് പ്രകൃതി സൗഹാർദമായി നിർമ്മിച്ച ഇരുനില കെട്ടിടമാണിത്.
മുളയുത്പ്പന്നങ്ങളാൽ നിർമ്മിച്ച മേശയും കസേരയും
ഇവിടുത്തെ മേ ശകളും, കസേരകളും മുളയുത്പ്പന്നങ്ങൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഒന്നാം നിലയിൽ ടിക്കറ്റ് കൗണ്ടർ, ഓഫീസ്, വനശ്രീ കഫേ, ഇക്കോ ഷോപ്പ്, സഞ്ചാരികൾക്കുള്ള വിശ്രമസ്ഥലം, ശുചി മുറികൾ, സ്റ്റോർ എന്നിവയും രണ്ടാമത്തെ നിലയിൽ സഞ്ചാരികൾക്ക് താമസിക്കുന്നതിനുള്ള മുറികളുമാണ് ക്രമീകരിച്ചിരിക്കുന്നത്. ദൂരസ്ഥലങ്ങളിൽ നിന്ന് അടവിയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കുന്നതിനും, താമസിക്കുന്നതിനുമുള്ള സൗകര്യങ്ങളോടെയുള്ള കെട്ടിടത്തിന്റെ പണികൾ കഴിഞ്ഞ ഓണത്തിന് മുൻപ് പൂർത്തിയായിട്ടും ഓണാവധിക്കാലത്തെ തിരക്കിലും ഇത് ദൂരെ നിന്നുള്ള സഞ്ചാരികൾക്ക് ഉപയോഗിക്കാൻ കഴിഞ്ഞില്ല. അടവിയിലെത്തുന്ന വിനോദസഞ്ചാരികൾ അടിസ്ഥാന സൗകര്യങ്ങളില്ലാത്തതു മൂലം ബുദ്ധിമുട്ടനുഭവിക്കുന്നുമുണ്ട്.
-75 ലക്ഷ രൂപ മുടക്കിയ കെട്ടിടം