05-marthoma-ncc1
മാർത്തോമ്മ കോളേജിൽ നടത്തിയ ദേശീയ വിജിലൻസ് വാരാചരണ സമാപന സമ്മേളനം

തിരുവല്ല: തിരുവല്ല മാർത്തോമ്മ കോളേജിലെ എൻ.സി.സി ​എൻ.എസ്.എസിന്റെ സംയുക്താഭിമുഖ്യത്തിൽ ദേശീയ വിജിലൻസ് വാരാചരണം നടത്തി. ബോധവത്കരണ പരിപാടികളും,സെമിനാറും, ശില്പശാലകളും സംഘടിപ്പിച്ചു. ശില്പശാലയിൽ അഴിമതി എങ്ങനെ തടയാം, ഇതിന്റെ ആവശ്യകത, കുട്ടികൾക്ക് ​ യുവാക്കൾക്ക് എന്ത് ചെയ്യാൻ സാധിക്കും എന്നീ വിഷയങ്ങൾ അസ്പദമാക്കി പത്തനംതിട്ട ഇന്റലിജൻസ് ആൻഡ് ആൻഡി കറപ്പ്ഷൻ ബ്യൂറോ പൊലീസ് ഇൻസ്പക്ടർ രാജേഷ് പി.എസ്. ക്ലാസ് നയിച്ചു. ദേശീയ വിജിലൻസ് വാരാചരണ സമാപന സമ്മേളനം എൻ. സി.സി 15 കേരള ബറ്റാലിയൻ അസ്മിനിസ്‌ട്രേറ്റീവ് ഓഫീസർ കേണൽ. ജെ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.ഐ.സി.കെ ജോണ അദ്ധ്യക്ഷത വഹിച്ചു.യോഗത്തിൽ ഇരുവെള്ളിപ്ര സെന്റ് തോമസ് സ്‌കൂളിലെ എൻ.സി.സി ഓഫീസർ മെൻസി വർഗീസ് അഴിമതി പ്രതിരോധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.ശില്പശാലയിൽ ഇരുവെള്ളിപ്ര സെന്റ് തോമസ് സ്‌കൂളിലെ എൻ.സി.സി കേഡറ്റുകളടക്കം 150 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു.സമാപന സമ്മേളനത്തിൽ എൻ.സി.സി ഓഫീസർ ലെഫ്റ്റണന്റ് റെയിസൻ സാം രാജു,എൻ എസ്.എസ് പ്രോഗ്രാം ഓഫീസർ മനീഷ് ജേക്കബ് എന്നിവർ പ്രസംഗിച്ചു.