അടൂർ: ഒരു വിഭാഗം കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പണിമുടക്കിനെ തുടർന്ന് അടൂരിൽ രണ്ട് സൂപ്പർഫാസ്റ്റും 3 ഫാസ്റ്റ് പാസഞ്ചറും ഉൾപ്പെടെ 12 ഷെഡ്യൂളുകൾ മാത്രമാണ് അയച്ചത്. അതേ സമയം ജീവനക്കാർ എത്തിയെങ്കിലും റിസർവേഷൻ കുറവെന്ന കാരണം പറഞ്ഞ് അടൂർ - മണിപ്പാൽ അന്തർ സംസ്ഥാന സർവീസ് ഇന്നലെയും റദ്ദ് ചെയ്തു. ഇന്നലെ രാവിലെ 4.50, 5.25, 5.30 തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചറുകളും 10.30 നുള്ള കോഴിക്കോട്, രാത്രി 8.15 നുള്ള പെരിക്കൊല്ലൂർ സൂപ്പർ ഫാസ്റ്റുകളും 7 ഓർഡിനറി സർവീസുകളും മാത്രമാണ് അയച്ചത്. പണിമുടക്കായിട്ടും നിരവധി യാത്രക്കാരാണ് ഡിപ്പോയിൽ എത്തിയത്. മറ്റ് ഡിപ്പോകളിൽ നിന്നുള്ള സർവീസുകൾ മാത്രമായിരുന്നു ആശ്രയം.