images

പത്തനംതിട്ട: ജില്ലയിലെ 20 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നൽകി. അടൂർ, പന്തളം നഗരസഭകളിലെയും ഇലന്തൂർ, കോന്നി ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തുകളായ ആനിക്കാട്, അരുവാപ്പുലം, അയിരൂർ, ചെന്നീർക്കര, ചിറ്റാർ, ഏനാദിമംഗലം, ഏഴംകുളം, കല്ലൂപ്പാറ, മലയാലപ്പുഴ, മൈലപ്ര, റാന്നി പെരുനാട്, സീതത്തോട്, വള്ളിക്കോട്, കവിയൂർ, ഏറത്ത്, കൊറ്റനാട് എന്നീ തദ്ദേശ സ്ഥാപനങ്ങളുടെയും വാർഷിക പദ്ധതി ഭേദഗതികൾക്കാണ് അംഗീകാരം നൽകിയത്.

ആസൂത്രണ സമിതി അംഗങ്ങളായ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ, ബി. സതികുമാരി, അഡ്വ.ആർ.ബി. രാജീവ് കുമാർ, സാം ഈപ്പൻ, എൻ.ജി. സുരേന്ദ്രൻ, എം.ജി. കണ്ണൻ, വിനീത അനിൽ, ലീലാ മോഹൻ, എലിസബത്ത് അബു, ബിനി ലാൽ, ജില്ലാ പ്ലാനിംഗ് ഓഫീസർ വി. ജഗൽകുമാർ, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസർ ജി. ഉല്ലാസ്, ബ്ലോക്ക്​ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

1. അടൂർ നഗരസഭയിലെ അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ ആക്ഷൻ പ്ലാനിന് അംഗീകാരം നൽകി. 2,29,94,350 രൂപയുടെ 50910 തൊഴിൽദിനങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിയാണ് ഇത്.

പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം നടത്തേണ്ട എട്ടു മീറ്റർ വീതിയുള്ള റോഡുകളുടെ ലിസ്റ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ജില്ലാ പഞ്ചായത്തിൽ സമർപ്പിക്കണം.

സംസ്ഥാനതല പദ്ധതി നിർവഹണത്തിൽ ജില്ലയ്ക്ക് ഒൻപതാം സ്ഥാനമാണ് ഉള്ളത്. പദ്ധതി പുരോഗതി ത്വരിതപ്പെടുത്തുന്നതിനായി ഈമാസം 13 മുതൽ നിർവഹണ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയുള്ള ജില്ലാതല, ബ്ലോക്ക്തല അവലോകന യോഗം ചേരും.

അന്നപൂർണാദേവി,

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്