ചെങ്ങന്നൂർ: കരിങ്കൽ ലോഹവ്യവസായ സഹകരണ സംഘത്തിൽ നടന്ന പ്രവർത്തക യോഗത്തിൽ ശില്പികൾ പരമ്പരാഗത കരിങ്കൽ തൊഴിലാളികൾ അനു ബന്ധമേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾ എന്നിവരുടെ തൊഴിൽ പ്രശ്നം എം.എൽ.എ.യുടെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്തു. സൊസൈറ്റി പ്രസിഡന്റ് മോഹൻ കൊട്ടാരത്തുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. സജി ചെറിയാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സൊസൈറ്റി സെക്രട്ടറി ടി.സി. ഉണ്ണികൃഷ്ണൻ, വണ്ടിമല ക്ഷേത്രം സെക്രട്ടറി പി.എൻ കുമാരസ്വാമി, കനകമ്മാൾ,സതിയമ്മാൾ,ഗീതാ വിജയൻ,പി.വി. ഗോപാലൻ ആചാരി,അയ്യപ്പൻകുട്ടി ആചാരി,വിജി പ്ലാംചുവട്ടിൽ,മണി ആചാരി തെക്കേതിൽ, കെ.എസ്. ശെൽവരാജൻ, മോഹൻ കൊച്ചുകുന്നുംപുറം, മുകേഷ് എന്നിവർ പ്രസംഗിച്ചു.