05-python
പത്ത് ദിവസങ്ങൾക്കുള്ളിൽ ഒരിടത്ത് നിന്ന് തന്നെ പിടികൂടിയ പെരുമ്പാമ്പുളിൽ ഒന്ന്

അട്ടച്ചാക്കൽ: പത്ത് ദിവസങ്ങൾക്കുള്ളിൽ ഒരു പുരയിടത്തിൽ നിന്ന് മൂന്ന് പെരുമ്പാമ്പുകളെ പിടികൂടി. അട്ടച്ചാക്കൽ പേരങ്ങാട്ട് പി.എം.ചെറിയാന്റെ പുരയിടത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം മക്കളായ അലക്സും,സാജനും,നാട്ടുകാരനായ സിബിയും ചേർന്ന് പെരുമ്പാമ്പിനെ പിടികൂടിയത്. രാവിലെ റബർ ടാപ്പിഗിന് പോയവരാണ് പറമ്പിൽ പെരുമ്പാമ്പിനെ കണ്ടത്. കഴിഞ്ഞ 22ന് 25കിലോ തൂക്കമുള്ള പെരുമ്പാമ്പിനേയും,25ന് 30 കിലോ തൂക്കവുമുള്ള പെരുമ്പാമ്പിനെയും ഇതേ സ്ഥലത്ത് നിന്ന് പടികൂടിയിരുന്നു.വനപാലകർ സ്ഥലത്തെത്തി മൂന്ന് പെരുമ്പാമ്പുകളെയും ചാക്കിലാക്കി വനത്തിലെത്തിച്ച് തുറന്ന് വിട്ടിരുന്നു. ഒരേ പുരയിടത്തിൽ പതിവായി പെരുമ്പാമ്പുകളെ കാണുന്നതിനാൽ നാട്ടുകാർ ഭയപ്പാടിലാണ്.