sreenu-sreedharan-nair

ചെങ്ങന്നൂർ: ശ്രീനുവിന് ഇനി കൊട്ടാരം പണിയാം. നറുക്കുവീണത് ഒന്നും രണ്ടുമല്ല 28 കോടി. അബുദാബിയിൽ കഴിഞ്ഞ ദിവസം നടന്ന ബിഗ് ലോട്ടറി നറുക്കെടുപ്പിൽ 15 മില്യൺ ദിർഹം (28 കോടി രൂപ)മാണ് ചെങ്ങന്നൂർ തിരുവൻവണ്ടൂർ ഇരമല്ലിക്കര പനച്ച നിൽക്കുന്നതിൽ ശ്രീധരൻ നായരുടെ മകൻ ശ്രീനുശ്രീധരൻ നായർ(26)ക്കും കൂട്ടുകാർക്കും ലഭിച്ചത്. ശ്രീനു കഴിഞ്ഞ 7 വർഷമായി ദുബായിലെ ഫ്രീ സോണിൽ കമ്പനി ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണ്. ദുബായിലെ ബംബർ ഭാഗ്യം എല്ലാ വർഷവും പരീക്ഷിച്ചിരുന്നു. നാട്ടിൽ വീടുപണി ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് നാട്ടിലെ 9000രൂപ ടിക്കറ്റ് വിലയുളള ലോട്ടറി ശ്രീനുവും 19 മലയാളി സുഹൃത്തുക്കളും ചേർന്ന് എടുത്തത്. നറുക്കെടുപ്പിൽ ഒന്നാം സമ്മാനം ഇവരെ തേടി എത്തുകയായിരുന്നു. അമ്മ ഇന്ദിരാ ശ്രീധരൻ ഇരമല്ലിക്കര ശ്രീഅയ്യപ്പാ കോളേജ് വനിതാഹോസ്റ്റൽ വാർഡനാണ്. ശ്രീനു അവിവാഹിതനാണ്. സഹോദരി ശ്രീജ.