അടൂർ:പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലും മതിലിലും ഇടിച്ചു. പോസ്റ്റ് ഒടിഞ്ഞു. പത്തനംതിട്ട സി.ഐ യുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ അടൂർ - ആന ന്ദപ്പള്ളി റോഡിൽ പന്നിവിഴ പാമ്പോറ്റ്കുളം ജംഗ്ഷനു സമീപമായിരുന്നു അപകടം. ഡ്രൈവർ മാത്ര മാണ് ജീപ്പിൽ ഉണ്ടായിരുന്നത്. പത്തനംതിട്ടയിൽ നിന്ന് അടൂരിലേക്ക് വരികയായിരുന്നു ജീപ്പ്. ആർക്കും പരിക്കില്ല