മല്ലപ്പളളി : പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള കോഴിക്കുഞ്ഞുങ്ങളെ മല്ലപ്പള്ളി മൃഗാശുപത്രിയിൽ നിന്നും 27ന് വിതരണം ചെയ്യുന്നതാണ്. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളളവർ 25ന് മുമ്പായി ഗുണഭോക്തൃവിഹിതം അടയ്ക്കണമെന്ന് സീനിയർ വെറ്റിനറി സർജൻ മല്ലപ്പള്ളി അറിയിച്ചു.