ചെങ്ങന്നൂർ: വാളയാർ അട്ടപ്പള്ളത്ത് ദളിത് പെൺകുട്ടികളുടെ ദുരൂഹ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എ.കെ.പി.എം.എസ് ആർ.ഡി.ഒ ഓഫീസ് പടിയ്ക്കൽ ധർണ്ണ നടത്തി. എ.കെ.പി.എം.എസ് ചെങ്ങന്നൂർ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ ജനറൽ സെക്രട്ടറി വി.കെ ഗോപി ഉദ്ഘാടനം ചെയ്തു. വർക്കിംഗ് പ്രസിഡന്റ് ടി. പി രാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രസന്നാ ഷാജി, വി.കെ യശോധരൻ, ശ്രീജാ ബിജു എന്നിവർ പ്രസംഗിച്ചു.