06-manishada

പത്തനംതിട്ട: വാളയാർ കൊലപാതകത്തിന്റെ അന്വേഷണം അട്ടിമറിക്കുവാൻ ഭരണകൂടം കൂട്ടുനിന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ് ഒഴിയാൻ തയ്യാറാകണമെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി ജെ കുര്യൻ ആവശ്യപ്പെട്ടു. വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നും കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്‌​ട്രേറ്റിന് മുമ്പിൽ നടത്തിയ മാനിഷാദ ജനീകീയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാളയാർ കേസ് ആസൂത്രിതമായി അട്ടിമറിക്കാൻ സി.പി.എം ശ്രമങ്ങൾ നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്നും പിണറായി വിജയൻ ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്നിടത്തോളം കാലം യഥാർത്ഥ പ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ടുവരുവാൻ കഴിയില്ലെന്നും സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമേ യഥാർത്ഥ പ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ടുവന്നു ശിക്ഷിക്കാൻ കഴിയൂവെന്നും പി.ജെ കുര്യൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റന്മാരായ അഡ്വ. കെ.ശിവദാസൻ നായർ, പി. മോഹൻരാജ്, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു, യു.ഡി.എഫ് ജില്ലാ കൺവീനർ പന്തളം സുധാകരൻ, മുൻ എം.എൽ.എ മാലേത്ത് സരളാദേവി, സതീഷ് കൊച്ചുപറമ്പിൽ, എ. സുരേഷ്​കുമാർ, കെ.കെ റോയിസൺ, വെട്ടൂർ ജ്യോതി പ്രസാദ്, റിങ്കു ചെറിയാൻ, അനിൽ തോമസ്, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, വി.ആർ.സോജി, ഹരിദാസ് ഇടത്തിട്ട, തോപ്പിൽ ഗോപകുമാർ, സജി ചാക്കോ, പഴകുളം ശിവദാസൻ, സജി കൊട്ടക്കാട്, റജി തോമസ്, കെ.എൻ അച്യുതൻ, രാഹുൽ മാങ്കൂട്ടത്തിൽ, റോബിൻ പരുമല, റോസ്​ലിൻ സന്തോഷ്, അബ്ദുൾ കലാം ആസാദ്, റനീസ് മുഹമ്മദ്, ഷാജി കുളനട, സലിം പി. ചാക്കോ എന്നിവർ പ്രസംഗിച്ചു.