06-mobile-tower
പനച്ചക്കുഴിയിൽ മൊബൈൽ ടവർ നിർമ്മിക്കാൻ പോകു​ന്ന സ്ഥലം

കോഴഞ്ചേരി : പഞ്ചായത്തിലെ 5-ാം വാർഡിൽ പനച്ചക്കുഴിയിൽ നിർമ്മിക്കാൻപോകുന്ന മൊബൈൽ ടവർ നിർമ്മാണത്തിനെതിരെ പൗരാവലിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു.പഞ്ചായത്ത് സെക്രട്ടറിയോട് അന്വേഷിച്ചപ്പോൾ ആറ് മാസം മുൻപ് അനുമതി നൽകിയതെന്നറിഞ്ഞത്.വാർഡ് മെമ്പർപോലും അറിയാതെ അനുമതി നൽകിയ പഞ്ചായത്ത് ഭരണസമിതിയുടെ നീക്കത്തിൽ അഴിമതി ഉണ്ടെന്ന് പൗരാവലി ആരോപിക്കുന്നു. ടവർ നിർമ്മിക്കാൻപോകുന്നത് 10മീറ്റർ ചുറ്റളവിൽ നിരവധി വീടുകളുള്ള സ്ഥലത്താണ്. ഈ പ്രദേശത്ത് ടവർ നിർമ്മിച്ചാൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും പൗരാവലി ആരോപിക്കുന്നു. വാർഡ് മെമ്പറിന്റെയും നാട്ടുകാരുടേയും കൂടെ നിന്ന് പൗരാവലിയും ശക്തമായ സമരം ചെയ്യാൻകോഴഞ്ചേരി പൗരാവലിയുടെ എക്​സിക്യൂട്ടീവ് തീരുമാനിച്ചു. ടവർ നിർമ്മാണം തുടരനാണ് മൊബൈൽ കമ്പനിയുടെ തീരുമാനമെങ്കിലും ഇതിനു അനുമതി നൽകിയ പഞ്ചായത്ത് ഭരണ സമിതി പുനഃപരിശോധിക്കാൻ തയാറായില്ലെങ്കിൽ പ്രദേശവാസികളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പൗരാവലി അറിയിച്ചു.