ചെങ്ങന്നൂർ: സാങ്കേതിക തികവോടെ റവന്യു വകുപ്പിനെ ആധുനികവൽക്കരിക്കുമ്പോൾ ആഫീസുകൾക്ക് അടിസ്ഥാന സൗകര്യം വർധിപ്പിക്കണമന്നും റവന്യു ഓൺലൈൻ സംവിധാനങ്ങളുമായി സംബന്ധിച്ച് നിലവിലുള്ള സോഫ്റ്റ് വെയറടക്കമുള്ള പോരായ്മകൾ പരിഹരിച്ച് കുടുതൽ ജന സൗഹൃതമാക്കണമെന്നും കെ.ആർ.ഡി.എസ്.എ ആവശ്യപ്പെട്ടു. ജില്ലാസമ്മേളനവുമായി ബന്ധപ്പെട്ട് നടത്തിയ റവന്യു വകുപ്പിന്റെ ആധുനീകവത്കരണം എന്ന വിഷയത്തിൽ നടത്തിയ സെമിനാറിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കെ.ആർ.ഡി.എസ്.എ സംസ്ഥാന കമ്മിറ്റിയംഗം എ.ആർ അനിഷ് മോഡറേറ്ററായിരുന്നു.സംസ്ഥാന സെക്രട്ടറിയേറ്റംഗം ജെ ഹരിദാസ് വിഷയം അവതരിപ്പിച്ചു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് എം.അനിൽ കുമാർ,സംസ്ഥാന കമ്മിറ്റി അംഗം എസ്.സന്തോഷ് കുമാർ, ജില്ലാ ഐടി കോ-ഓർഡിനേറ്റർവേലായുധൻ പിള്ള, കിഷോർഖാൻ എന്നിവർ സംസാരിച്ചു.