പന്തളം : മങ്ങാരം ശാന്താ​മ​ന്ദി​ര​ത്തിൽ ജെ.​ചാക്കോ (84) നിര്യാ​ത​നാ​യി. സം​സ്‌കാരം നാളെ ഉച്ചയ്ക്ക് 1 മണിയ്ക്ക് വസ​തി​യിലെ ശുശ്രൂ​ഷയ്ക്ക് ശേഷം പന്തളം മാർത്തോമ്മാ പള്ളി​യിൽ. കൊല്ലം പെരി​നാട് വിള​യിൽ കുടും​ബാം​ഗ​മാ​ണ്. പന്ത​ളത്തെ പ്രമുഖ വ്യവ​സാ​യിയായിരുന്നു. മാർത്തോമ്മാ സഭ​യുടെ സണ്ടേ​സ്‌കൂൾ സമാജം കേന്ദ്ര​ക​മ്മിറ്റി അംഗം, ഭദ്രാ​സന ട്രഷ​റർ, സണ്ടേ​സ്‌കൂൾ സെന്റർ ഇൻസ്‌പെ​ക്ടർ, ഇട​വക സണ്ടേ​സ്‌കൂൾ ഹെഡ്മാ​സ്റ്റർ, ഇട​വക വൈസ് പ്ര​സി​ഡന്റ് എന്നീ നില​ക​ളിൽ സേവനം അനു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഭാര്യ : പരേ​ത​യായ ശാന്ത​മ്മ. മക്കൾ : ഡോ.​സജി ചാക്കോ (സൗത്ത് ആഫ്രി​ക്ക), സുമ, സുജ (ഇ​രു​വരും യു.​എ​സ്). മരു​മ​ക്കൾ : ദീപ (സൗത്ത് ആഫ്രിക്ക), സജി, അലക്സ് (ഇ​രു​വരും യു.​എ​സ്). കൊച്ചു​മ​ക്കൾ : ഷോൺ, ഷാനൻ, സോണി​യ, സ്റ്റാൻലി, ആൻജ​ല.