citu-darna
സി.ഐ.ടി.യു ചെങ്ങന്നൂർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണ കേന്ദ്ര കമ്മറ്റിയംഗം സി.എസ് സുജാത ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ: ഭാരത് പെട്രോളിയം കോർപ്പറേഷൻ സ്വകാര്യവത്ക്കരണത്തിനെതിരെ സി.ഐ.ടി.യു ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. കേന്ദ്ര കമ്മിറ്റിയംഗം സി.എസ് സുജാത ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം.കെ മനോജ് അദ്ധ്യക്ഷത വഹിച്ചു. ബിനു സെബാസ്റ്റ്യൻ, പി.ഡി സുനീഷ് കുമാർ, രാജേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സി.കെ ഉദയകുമാർ സ്വാഗതവും ആരോമൽ രാജ് നന്ദിയും പറഞ്ഞു.