workshop
പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ നവസംരംഭകർക്കായി നടത്തിയ ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.സതീഷ് ചാത്തങ്കരി ഉത്ഘാടനം ചെയ്യുന്നു

തിരുവല്ല: പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ നവസംരംഭകർക്കായി ശില്പശാല നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സതീഷ് ചാത്തങ്കരി ശില്പശാല ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഈപ്പൻ കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സൂസമ്മ പൗലോസ്,ബ്ലോക്ക് പഞ്ചായത്ത് അംഗം അംബിക മോഹൻ, സെക്രട്ടറി ടി.ബീനാകുമാരി,ജില്ലാ വ്യവസായ കേന്ദ്രം മാനേജർ മിനിമോൾ, താലൂക്ക് വ്യവസായ ഓഫീസർ ജയകുമാർ, ബ്ലോക്ക് വ്യവസായ ഓഫീസർ സ്വപ്നദാസ് എന്നിവർ പ്രസംഗിച്ചു. നവസംരഭകർക്കായുള്ള വ്യവസായ വകുപ്പിന്റെ പദ്ധതികളെകുറിച്ച് വ്യവസായ വികസന ഓഫീസർ എ.ഹരിയും പാൽ ഉത്പ്പന്ന നിർമ്മാണത്തെക്കുറിച്ച് ഡയറി അസിസ്റ്റന്റ് ബിന്ദു എന്നിവർ ക്ലാസുകൾ നയിച്ചു.