കോന്നി:​ കോന്നി ബ്ലോക്ക് പഞ്ചായത്തിന്റെയും സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന ബ്ലോക്ക്തല കേരളോത്സവം 23, 24 തീയതികളിൽ നടത്തുവാൻ തീരുമാനിച്ചു. 23​ന് പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ അഡ്വ. കെ.യു ജനീഷ്‌കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 24​ന് വൈകിട്ട് 5ന് കോന്നി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും.സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണാദേവി നിർവഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെയുടെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന സ്വാഗതസംഘം യോഗത്തിൽ സംഘാടക സമിതി രൂപീകരിച്ചു.ജില്ലാ യൂത്ത് വെൽഫയർ ഓഫീസർ ശ്രീലേഖ,വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ,ബ്ലോക്ക് ഭരണസമിതി അംഗങ്ങൾ, വിവിധ യുവജന രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,യൂത്ത് ക്ലബ് ഭാരവാഹികൾ,ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു. പഞ്ചായത്ത്തല വിജയികൾക്കാണ് ബ്ലോക്ക് മത്സരത്തിൽ പങ്കെടുക്കുന്നതിന് അർഹതയുള്ളത്. 22ന് വൈകിട്ട് 5ന് മുമ്പായി മത്സരാർത്ഥികൾ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തീകരിക്കേണ്ടതാണ്.