തിരുവല്ല: ഉപജില്ലാ സ്കൂൾ കലോത്സവം ഇന്നു മുതൽ എട്ടുവരെ തിരുമൂലപുരം ബാലികാമഠം, തിരുമൂലവിലാസം,എം.ഡി.ഇ.എം എന്നീ സ്കൂളുകളിലെ ആറ് വേദികളിലായി നടക്കും. മേളയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ചെറിയാൻ പോളച്ചിറയ്ക്കൽ നിർവഹിക്കും. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സതീഷ് ചാത്തങ്കരി അദ്ധ്യക്ഷത വഹിക്കും. കലാമത്സരങ്ങളുടെ ഉദ്ഘാടനം ചലച്ചിത്ര സംവിധായകൻ സജി പാലയിൽ നിർവഹിക്കും.