തിരുവല്ല: യഥാർത്ഥ നവോത്ഥാനത്തിന് തുടക്കം കുറിച്ചത് ചട്ടമ്പിസ്വാമികളാണെന്ന് മുൻ എം.പി എൻ.പീതാംബരക്കുറുപ്പ് പറഞ്ഞു. എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ നടന്ന ചട്ടമ്പിസ്വാമി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് ഡി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ആർ.മോഹൻകുമാർ, ജെ. ശാന്തസുന്ദരൻ എന്നിവർ പ്രസംഗിച്ചു.വിവിധ മേഖലകളിൽ അവാർഡ് ലഭിച്ച പ്രതിഭകളെ യോഗത്തിൽ ആദരിച്ചു.സാമൂഹ്യക്ഷേമ പദ്ധതികളുടെ ഭാഗമായുള്ള എൻഡോവ്മെന്റുകൾ, മെറിറ്റ് സ്‌കോളർഷിപ്പുകൾ, വിദ്യാഭ്യാസ- ചികിത്സാ ധനസഹായങ്ങളും വിതരണം ചെയ്തു.