പത്തനംതിട്ട: ലയൺസ് ക്ലബ് ഇന്റർനാഷണൽ ജോൺസൺ ആൻഡ് ജോൺസൺ വിഷൻ കെയറുമായി സഹകരിച്ച് നടത്തുന്ന സൈറ്റ് ഫോർ കിഡ്‌സ് പരിപാടിയുടെ രണ്ടാംഘട്ടം 9ന് തിരുവല്ല തുകലശേരി ഹോക്‌സ്‌വെർത്ത് വിദ്യാപീഠത്തിൽ നടക്കും. കഴിഞ്ഞ 10 വർഷമായി കേരളത്തിലെ 25000 സ്‌കൂളുകളിൽ 30000 ൽ പരം അദ്ധ്യാപകരെ പരിശീലിപ്പിച്ച് ഒരു കോടിയിൽ പരം കുട്ടികൾക്ക് കാഴ്ച്ച പരിശോധിച്ച് ഏകദേശം 3.5 കോടി രൂപ പദ്ധതി വഴി ചെലവഴിച്ചിട്ടുണ്ട്. രാവിലെ 10ന് പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി ഉദ്ഘാടനം നിർവഹിക്കും. സൈറ്റ് ഫോർ കിഡ്‌സ് ഡിസ്ട്രിക്ട് കോ-ഓർഡിനേറ്റർ ബ്ലെസൻ ജോർജ് അദ്ധ്യക്ഷത വഹിക്കും. ഡിസ്ട്രിക്ട് ഗവർണർ മാഗി ജോസ് മുഖ്യ പ്രഭാഷണവും ജി.വേണുകുമാർ പ്രൊജക്ട് അവതരണവും നടത്തും.ഡോ.സി.പി.ജയകുമാർ കണ്ണട വിതരണം ഉദ്ഘാടനം ചെയ്യും. വൈസ് ഗവർണർ പ്രിൻസ് സ്‌കറിയ മുഖ്യാതിഥിയായിരിക്കും.മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ ഡോക്ടർമാരെ ആദരിക്കും. വാർത്താസമ്മേളനത്തിൽ തിരുവല്ല ടൗൺ പ്രസിഡന്റ് ഹാഷിം മുഹമ്മദ്, ജില്ലാ ചെയർപേഴ്‌സൺ ബ്ലസൻ ജോർജ്, ജി.വേണുകുമാർ എന്നിവർ പങ്കെടുത്തു.