പന്തളം : പ്രമുഖ വ്യവസായി മങ്ങാരം ശാന്താമന്ദിരത്തിൽ ജെ.ചാക്കോ (84) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പന്തളം മാർത്തോമ്മാ പള്ളിയിൽ. കൊല്ലം പെരിനാട് വിളയിൽ കുടുംബാംഗമാണ്. മാർത്തോമ്മാ സഭയുടെ സണ്ടേസ്കൂൾ സമാജം കേന്ദ്രകമ്മിറ്റി അംഗം, ഭദ്രാസന ട്രഷറർ, സണ്ടേസ്കൂൾ സെന്റർ ഇൻസ്പെക്ടർ, ഇടവക സണ്ടേസ്കൂൾ ഹെഡ്മാസ്റ്റർ, ഇടവക വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : പരേതയായ ശാന്തമ്മ. മക്കൾ : ഡോ. സജി ചാക്കോ (സൗത്ത് ആഫ്രിക്ക), സുമ, സുജ (ഇരുവരും യു.എസ്). മരുമക്കൾ : ദീപ (സൗത്ത് ആഫ്രിക്ക), സജി, അലക്സ് (ഇരുവരും യു.എസ്). കൊച്ചുമക്കൾ : ഷോൺ, ഷാനൻ, സോണിയ, സ്റ്റാൻലി, ആൻജല.