പത്തനംതിട്ട : വിധവയായ യുവതിയിൽ നിന്ന് ദുർമന്ത്രവാദം നടത്തി പണം തട്ടിയെടുത്തതായി പരാതി. കോന്നി പഞ്ചായത്തിലെ ചിറ്റൂർമുക്കിൽ വാടകയ്ക്ക് താമസിക്കുന്ന ലളിതമ്മയിൽ നിന്ന് 45000 രൂപ വാങ്ങിയ യുവതി പണം തട്ടിയതായാണ് പരാതി. യുവതി പണം തിരികെ നൽകാത്തതിനെ തുടർന്ന് വീട്ടമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇളയമകളും മരുമകനും തമ്മിൽ പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും ഇവരെ ഒരുമിപ്പിക്കാൻ പൂജ നടത്താൻ എത്തിയ യുവതി ലളിതാമ്മയോട് തുക ആവശ്യപ്പെട്ടു. മൂന്ന് മാസത്തിനകം തിരികെ തരാം എന്ന് പറഞ്ഞാണ് പണം വാങ്ങിയത്.