പത്തനംതിട്ട: ജനറൽ ആശുപത്രി പരിസരത്ത് സന്ധ്യ കഴിഞ്ഞാൽ ഉണ്ടാകുന്ന വെളിച്ചക്കുറവ് കാരണം ധാരാളം അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അടിയന്തരമായി ഹൈമാസ്റ്റ് ലൈറ്റ് അനുവദിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ടയുടെ നേതൃത്വത്തിൽ ആന്റോ ആന്റണി എം.പിക്ക് നിവേദനം നൽകി. ഉടൻ നടപടി സ്വീകരിക്കുമെന്ന് എം.പി ഉറപ്പ് നൽകി. കോർ-ഡിനേറ്റർ ആരീഫ് ഖാൻ,ജസ്റ്റിൻ,യാസർ,കെവിൻ,കെ.എസ്.യു ജില്ലാ സെക്രട്ടറി അസീബ്,സുഹൈൽ നജീബ് എന്നിവർ നിവേദന സംഘത്തിന് നേതൃത്വം നൽകി.