പത്തനംതിട്ട: കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾക്കെതിരെ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ കർഷക കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. കർഷകരുടെയും, ചെറുകിട വ്യാപാരി വ്യവസായികളുടെയും, ക്ഷീര കർഷകരെയും ശ്വാസംമുട്ടിക്കുന്ന ആർ.സി.ഇ.പി കരാറിൽ നിന്നും ഇന്ത്യ പിന്മാറണമെന്നും, സംസ്ഥാനത്തെ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവ് തടയണമെന്നും, കർഷകപെൻഷൻ വർധിപ്പിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ അക്രമരാഷ്ട്രീയവും പൊലീസ് അതിക്രമങ്ങളും അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം കർഷക കോൺഗ്രസ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും നേതാക്കന്മാർ ഓർമിപ്പിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.സുരേഷ് കോശി ധർണ ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് എം.കെ പുരുഷോത്തമൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മലയാലപ്പുഴ വിശ്വംഭരൻ,വി.എം ചെറിയാൻ,ഷാനവാസ് പെരിങ്ങമല,ജോജി ഇടക്കുന്നിൽ,വി രാമചന്ദ്രൻ നായർ,അബ്ദുൽ കലാം ആസാദ്,കോതകത്ത് ശശിധരൻ നായർ,രൻജൻ പുത്തൻപുരയ്ക്കൽ, ജോജി കഞ്ഞിക്കുഴി,ജോർജ് ജോസഫ്,പന്തളം നജീർ,എം ആർ.ഗോപകുമാർ മോഹൻദാസ് ഇടത്തിട്ട,വല്ലാറ്റൂർ വാസുദേവൻ,ശ്രീദേവി ബാലകൃഷ്ണൻ, തമ്പാൻ എന്നിവർ പ്രസംഗിച്ചു.