പന്തളം: എസ്.എൻ.ഡി.പി യോഗം പന്തളം യൂണിയന്റെ ആഭിമുഖ്യത്തിലുള്ള ആർ.ശങ്കർ അനുസ്മരണം ഇന്ന് ഉച്ചയ്ക്കുശേഷം 3.30ന് യൂണിയൻ ഹാളിൽ നടക്കും. യൂണിയൻ വൈസ് പ്രസിഡന്റ് റ്റി. കെ. വാസവന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി ഡോ.എ.വി. ആനന്ദരാജ് അനുസ്മരണ പ്രഭാഷണം നടത്തും. യോഗം ഡയറക്ടർ ജി.മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, പന്തളം നഗരസഭ വൈസ് പ്രസിഡന്റ് ജയൻ എന്നിവർ മുഖ്യാഥിതികളായി പങ്കെടുക്കും, യൂണിയൻ കൗൺസിൽ അംഗങ്ങൾ അനുസ്മരണ സന്ദേശങ്ങൾ നൽകും.