തിരുവല്ല: തിരുവല്ലാ അതിരൂപതയുടെ കീഴിലുള്ള റേഡിയോ മാക് ഫാസ്റ്റ് എഫ് എമ്മിന്റെ 10-ാം വാർഷിക സമ്മേളനം കർദിനാൾ ബസേലിയോസ് മാർ ക്‌ളീമിസ് കാതോലീക്കാ ബാവാ ഉദ്ഘാടനം ചെയ്തു. തിരുവല്ല അതിരൂപത ആർച്ചബിഷപ്പ് തോമസ് മാർ കൂറിലോസ് അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തിലെ സാമ്പത്തിക അഡ്വൈസർ പി.കെ അബ്ദുൽകരീം മുഖ്യ പ്രഭാഷണവും നടത്തി. റേഡിയോ മാക് ഫാസ്റ്റ് കമ്മ്യൂണിറ്റി റേഡിയോ സ്ഥാപകൻ ഫാദർ ഏബ്രഹാം മുളമൂട്ടിലിനെ പൊന്നാട അണിയിച്ചു.നിസ്വാർത്ഥ' അവാർഡ് മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ആന്റോ ആന്റണി എം.പി വാനമ്പാടി പരിപാടി ഉദ്ഘാടനം ചെയ്തു.സിനിമാ താരം അജു വർഗീസിനെ ആദരിച്ചു. തിരുവല്ല മുനിസിപ്പൽ ചെയർമാൻ ചെറിയാൻ പോളച്ചിറക്കൽ, ഇമാം സലിം സഖാഫി , തിരുവല്ല മെർച്ചന്റ്‌സ് യൂണിയൻ പ്രസിഡന്റ് സലിം എന്നിവർ ആശംസകൾ അർപ്പിച്ചു.