കോന്നി : ബ്ളോക്ക് പഞ്ചായത്ത് ഇളകൊള്ളൂരിൽ പകൽ വീട് സജ്ജീകരിച്ചു. 60 വയസിന് മുകളിലുള്ളവർക്കും വീടുകളിൽ ഒറ്റപ്പെട്ടു കഴിയുന്നവർക്കും പകൽ സമയം ഇവിടെ ചെലവഴിക്കാം. 25 പേർക്കാണ് ആദ്യഘട്ടത്തിൽ സൗകര്യം ഒരുക്കുന്നത്. 38 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിക്കുന്നത്. ബ്ളോക്ക് പഞ്ചായത്ത് ഓഫീസ് സ്ഥലത്താണ് പകൽ വീട് സജ്ജമാക്കിയിരിക്കുന്നത്.