പന്തളം: കഞ്ചാവുമായി ബംഗാൾ സ്വദേശിയെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു.ബംഗാൾ മാൾഡാ സ്വദേശി സജാദ് അൻസാരി (30)നെയാണ് പന്തളം എസ്.ഐ.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥികൾക്ക് കഞ്ചാവ് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. 25 ഗ്രാം കഞ്ചാവും കണ്ടെടുത്തു.പന്ത​ളം എൻ.എസ്.എസ്.സ്‌കൂളിന് സമീപമുള്ള റോഡിൻ ഇന്നലെ ഉച്ചയ്ക്കാണ് അറസ്റ്റ് ചെയ്യ്തത്. കടയക്കാട്ടാണ് ഇയാൾ വാടകയ്ക്ക് താമസിക്കുന്നത്​. പ്രതിയെ അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യ്തു.