തടിയൂർ: എസ്.എൻ.ഡി.പി യോഗം 99-ാം നമ്പർ തടിയൂർ ശാഖയുടെ ഗുരുദേവ ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തിപ്പൊളിച്ച് മോഷണം . ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. പിറ്റേന്ന് രാവിലെ 6ന് ക്ഷേത്രത്തിലെ ശാന്തി എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. എല്ലാമാസവും ഭാരവാഹികൾ വഞ്ചിതുറന്ന് പണം ശേഖരിക്കാറുണ്ട്. ഈ മാസം വഞ്ചി തുറക്കാറായപ്പോഴാണ് മോഷണം നടന്നതെന്ന് ശാഖാ വൈസ് പ്രസിഡന്റ് ബിജു പറഞ്ഞു. വഞ്ചിയുടെ സമീപത്ത് കിടന്ന തോർത്തിൽ പൊതിഞ്ഞാവാം പണം കൊണ്ടുപോയതെന്ന് കരുതുന്നു. മാസം 3000 രൂപയിലധികം വഞ്ചിയിൽ നിന്ന് ലഭിക്കാറുണ്ട്. വിളക്കുകളും മോഷണം പോയി. കോയിപ്രം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി