ചെങ്ങന്നൂർ: മാവോയിസ്റ്റ് അനുകൂല നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും നയത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ചെങ്ങന്നൂരിൽ സംഘടിപ്പിച്ച യോഗം ജില്ലാ ജനറൽ സെക്രട്ടറി എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സജു ഇടക്കല്ലിൽ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീരാജ് ശ്രീവിലാസം, കെ.ജി കർത്ത, ശ്യാമളാ കൃഷ്ണകുമാർ, ജി. ജയദേവൻ, പ്രമോദ് കാരയ്ക്കാട്, സജു കുരുവിള, രാജൻ കണ്ണാട്ട്, കലാരമേശ്, രമേശ് പേരിശ്ശേരി, പ്രമോദ് കോടിയാട്ടുകര എന്നിവർ പ്രസംഗിച്ചു