അടൂർ: ഫാസ്റ്റ്ഫുഡ് കടയിൽ നിന്ന് പണമടങ്ങിയ പേഴ്സ് അപഹരിച്ച കേസിൽ ഒഡിഷ്യാ സ്വദേശികൾ അറസ്റ്റിൽ. ഒഡീഷ്യാ ഗൻഞ്ചാം ജില്ലയിൽ ദോ ബാപള്ളിയിൽ സഞ്ജയ് റെഡി (26), അസുരബന്ദാ ടൗണിൽ ബിക്കാൽ സേത്തി (40) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ നാലിന് രാത്രി ഒമ്പത് മണിയോടെ കോട്ടമുകളിലെ ഫാസ്റ്റ്ഫുഡ് കടയിൽ ആഹാരം കഴിക്കാനെത്തിയ ഇരുവരും കടയ്ക്കുള്ളിലെ ഫ്രിഡ്ജിന് മുകളിൽ വച്ചിരുന്ന 10,520 രൂപ അടങ്ങിയ പേഴ്സ് അപഹരിച്ചതായാണ് കേസ് .കടയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് പരിശോ ധിച്ചാണ് ഇവരെ ഇന്നലെ അറസ്റ്റ് ചെയ്തത്. കെട്ടിട നിർമ്മാണമേഖലയിൽ പണിയെടുക്കുന്ന ഇവർ കോട്ടമുകളിലാണ് വാടകയ്ക്ക് താമസിക്കുന്നത്. എസ്.ഐ എ.അനൂപ്, എ.എസ്. ഐ സജി, മാത്യൂ എന്നിവരുടെ നേ തൃത്വത്തിലായിരുന്നു അറസ്റ്റ്