പത്തനംതിട്ട: വാളയാറിൽ പെൺകുട്ടികൾ കൊല്ലപ്പെട്ട സംഭവം വീണ്ടും അന്വേഷിക്കണമെന്നും കുറ്റവാളികളെ നിയമത്തിന്റെ മുമ്പിൽ എത്തിച്ച് ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. മഹിളാ അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹനൻ അദ്ധ്യക്ഷയായിരുന്നു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എസ്.നിർമ്മല ദേവി, ദിവ്യ റെജി, ജില്ലാ സെക്രട്ടറി കോമളം അനിരുദ്ധൻ, ട്രഷറർ ജെ.ഇന്ദിരാദേവി , ജോയിന്റ് സെക്രട്ടറി പ്രസന്ന ജഗദീഷ് എന്നിവർ സംസാരിച്ചു.