adoor
പ്രകടനവും ധർണയും

അടൂർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അടൂർ പറക്കോട് ബ്ലോക്കുകളുടെ സംയുക്താഭിമുഖ്യത്തിൽ അടൂരിൽ പ്രകടനവും ധർണയും സംഘടിപ്പിച്ചു.പി.എഫ്.ആർ.ഡി.എനിയമം റദ്ദാക്കുന്നത് സംബന്ധിച്ച് രൂപീകൃതമായിട്ടുള്ള പുന:പരിശോധന സമിതിയുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കി നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുന:സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക, പ്രഖ്യാപിക്കപ്പെട്ട ഉള്ള ശമ്പള പെൻഷൻ പരിഷ്കരണത്തിനായി കമ്മീഷൻ നിയമനം ഉടൻ നടപ്പാക്കുകയും പെൻഷൻ പരിഷ്കരണം യഥാസമയം നടപ്പാക്കുകയും ചെയ്യുക. പ്രായമേറിയ പെൻഷൻകാർക്ക് അധിക പെൻഷൻ അനുവദിക്കുക,മെഡിക്കൽ ഇൻഷുറൻസ് പദ്ധതി സംഘടനയുമായി ചർച്ചചെയ്ത് നടപ്പാക്കുക,മെഡിക്കൽ അലവൻസ് കാലോചിതമായി വർധിപ്പിക്കുക എന്നിവയായിരന്നു ആവശ്യങ്ങൾ. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി പി.രാമചന്ദ്രൻപിള്ള പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു.പറക്കോട് ബ്ലോക്ക് പ്രസിഡന്റ് പി.മുഹമ്മദാലി അദ്ധ്യക്ഷനായിരുന്നു.അടൂർ ബ്ലോക്ക് സെക്രട്ടറി കോടിയാട്ട് രാമചന്ദ്രൻ നായർ സ്വാഗതം ആശംസിച്ചു.എം.സുലൈഖാ ബീവി,ആർ.സുരേന്ദ്രൻ നായർ കെ.എസ് സോമനാഥൻ പിള്ള, വി.ജെ സുമതിക്കുട്ടിയമ്മ, ജനാർദ്ദനക്കുറുപ്പ്, ഭാസ്കരൻ,ആർ ബാലഭദ്രൻ പിള്ള,പി.എൻ മാത്യു തുടങ്ങിയവർ സംസാരിച്ചു.