പന്തളം : പന്തളം എൻ.എസ്.എസ് യൂണിയൻ ധനശ്രീ പദ്ധതിപ്രകാരം രണ്ട് കോടി ഒൻപത് ലക്ഷം രൂപ 19 സ്വയംസഹായ സംഘങ്ങൾക്കായി വിതരണം ചെയ്തു. യൂണിയൻ പ്രസിഡന്റ് പന്തളം ശിവൻകുട്ടി വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ.വിജയൻ, ജി.ശങ്കരൻനായർ, അഡ്വ.പി.എൻ. രാമകൃഷ്ണപിള്ള, ജയചന്ദ്രൻപിള്ള, കെ.ശ്രീധരൻപിള്ള, സി.ആർ. ചന്ദ്രൻ, കുസുമകുമാരി, രാധാ ബി.പിള്ള എന്നിവർ പ്രസംഗിച്ചു.