പത്തനംതിട്ട: നഗരസഭയുടെയും യുവജനക്ഷേമ ബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന കേരളോത്സവത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്‌സൺ റോസ്ലിൻ സന്തോഷ് നിർവഹിച്ചു. വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സിനിമോൾ മാത്യു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ എസ്.സഗീർ മുഖ്യസന്ദേശം നൽകി. ജാസ്സിംകുട്ടി , സിന്ധു അനിൽ, പി.കെ.ജേക്കബ്, പി.വി.അശോക് കുമാർ, അംബിക വേണു ,കെ.ആർ.മനോജ്, അഖിൽ അഴൂർ എന്നിവർ പ്രസംഗിച്ചു . കായികമത്സരങ്ങൾ നഗരസഭ സ്റ്റേഡിയത്തിൽ ഇന്നും നാളെയുമായി നടക്കും.